Description
അറിഞ്ഞവന്റെ ആത്മനൊമ്പരം മഴയായ് പെയ്യുന്ന അനുഭവം. ആത്മാവില്‍ ഏകാകിയായവന്റെ നിത്യ സങ്കടങ്ങള്‍ക്കു വാക്കു ലഭിക്കുന്ന പ്രതീതി. ഋതുഭേദങ്ങളില്‍ കരഞ്ഞു പിറക്കുന്ന പുതുമുളയുടെ ഖേദ ഹര്‍ഷങ്ങള്‍ നെഞ്ചില്‍ നിറയ്ക്കുന്ന വാക്കുകളുടെ കല. ഇന്നത്തെ മഴക്കാലം കാത്തുവെച്ച അജയ്യമായ ആനന്ദത്തിന്റെയും തടുത്ത സന്ധ്യപോലെ വിളങ്ങുന്ന ഖേദത്തിന്റെയും പുസ്തകമാണ് ഈ നോവല്‍. പറയിപെറ്റപന്തീരുകുലത്തിലെ ജ്ഞാനിയായ വരരുചിയുടെ യാത്രകളുടെ കഥപറയുന്ന ഈ നോവലില്‍ സ്ത്രീയുടെ കരുത്തിനും ധിഷണയ്ക്കും മാതൃകയായി പുരവൃത്തത്തില്‍ നിന്നും ലഭിച്ച അനശ്വരകഥാപാത്രമായ പഞ്ചമിയുണ്ട്. പുരവൃത്തത്തിന്റെ അന്തര്‍ഗ്ഗതങ്ങളെ പുതിയകാലത്തിലേക്കു വിടര്‍ത്തുന്നു ആഖ്യാനകലയുടെ ചാരുത നോവലിന ആഴത്തില്‍ അനുഗ്രഹിച്ചിരിക്കുന്നു.
Reviews
There are no reviews yet.