Description
എസ്.കെ. പൊറ്റെക്കാട്ട്
കാലത്തിനുപോലും മായ്ക്കാന്‍ കഴിയാത്ത ചുമര്‍ചിത്രങ്ങള്‍ പോലെ, അനുവാചകരുടെ ഹൃദയഭിത്തികളില്‍ പതിഞ്ഞുകിടക്കുന്ന വര്‍ണപ്പൊലിമയുള്ള കഥകളാണ് എസ്.കെ. പൊറ്റെക്കാട്ടിന്റേത്. എഴുത്തുകാരന്‍ കാണുന്ന കാഴ്ചകളിലും അനുഭവിക്കുന്ന അനുഭൂതികളിലും വായനക്കാരനേയും ഭാഗഭാക്കാക്കാനുള്ള അദ്ഭുതകരമായ കഴിവാണ് എസ്.കെ.പൊറ്റെക്കാട്ടിന്റെ രചനകളിലെ സവിശേഷത. ദിവാകരന്റെ അച്ഛന്‍, ടൈംപീസിന്റെ കഥ, ഹമീദ്ഖാന്‍, പട്ടുകുപ്പായം, ചൂലി, ഒട്ടകം എന്നീ കഥകളും എസ്.കെ.യുടെ മറ്റുകഥകള്‍ പോലെ ചേതോഹരം തന്നെയാണ്.