Description
അഹമ്മദ്‌നഗര്‍ കോട്ട ജയിലില്‍ തടവുകാരനായിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ വിശ്വപ്രസിദ്ധ കൃതി. ഇന്ത്യാചരിത്രത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമഗ്ര ദര്‍ശനം
സ്വന്തം രചനകളെക്കുറിച്ച് മറ്റു ഗ്രന്ഥകാരന്മാര്‍ക്കുണ്ടാകുന്ന തോന്നല്‍ എങ്ങനെയുള്ളതാണെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ മുമ്പെഴുതിയത് പിന്നീട് വായിക്കുമ്പോള്‍ വിചിത്രമായ അനുഭവമാണ് എനിക്കുണ്ടാവുക പതിവ്. എഴുതിയത് ജയിലിന്റെ വിങ്ങല്‍ നിറഞ്ഞ അസാധാരണാന്തരീക്ഷത്തില്‍ വെച്ചും, വായന നടന്നത് പുറത്തുവെച്ചുമാകുമ്പോള്‍ ആ ഒരു ബോധത്തിന് ഊക്കു കൂടുന്നു. മറ്റാരോ എഴുതിയ സുപരിചിതമായ ഒരു ഗ്രന്ഥം വായിക്കുകയാണ് ഞാന്‍ എന്ന് ഏതാണ്ട് തോന്നിപ്പോകുന്നു.- ജവഹര്‍ലാല്‍ നെഹ്‌റു,1945
പരിഭാഷ: സി.എച്ച്. കുഞ്ഞപ്പ
Reviews
There are no reviews yet.