Mathrubhumi Books

Availability: Out of Stock

ഇന്ത്യൻ തടവറയിൽ അഞ്ച് വർഷങ്ങൾ

SKU: BOOK254910

320.00 256.00 20% off

Out of stock

Author: MARY TAYLOR Category: Language:   MALAYALAM
Specifications
Pages: 270
The Author

Description

മേരി ടെയ്ലർ

1970 ജനുവരി 18 മുതൽ 1975 ജൂലൈ 6 വരെയാണ് മേരി ടെയ്ലർ ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ 1970 ജൂൺ 1ന് അവരെ ‘നക്സലൈറ്റ്’ മുദ്രകുത്തി അറസ്റ്റു ചെയ്തതുമുതൽ 1975 ജൂലായ് 6 നു കുറ്റവിമുക്തയാക്കി ബ്രിട്ടനിലേക്ക് നാട് കടത്തുന്നത് വരെ അവർ ബീഹാറിലെ കുപ്രസിദ്ധമായ ഹസാരിബാഗ് സെൻട്രൽ ജയിലിൽ ആയിരുന്നു. എന്തായിരുന്നു അവരുടെ കുറ്റം?

തന്റെ സഹപാഠി ആയിരുന്ന സുഹൃത്ത് അമലേന്ദു സെൻ എന്ന ബംഗാൾ സ്വദേശിയുടെ ക്ഷണമനുസരിച്ച് സന്ദർശക വിസയിൽ ഇന്ത്യയിൽ എത്തുന്നു. അന്നത്തെ ബംഗാളിലെയും ബീഹാറിലെയും കർഷക ജനതയുടെ ജീവിത പരിസരം നേരിട്ടറിഞ്ഞതോടെ അവരുടെ കാരുണ്യവും സ്നേഹവും കരുതലും പരിവർത്തനപ്പെടുകയും തുടർന്നും ഇന്ത്യയിൽ തന്നെ താമസിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നു – 1970 മെയ് അവസാന വാരം അമലേന്ദു സെന്നിന്റെ കൽക്കത്തയിലെ വീട്ടിൽ വെച്ച് അവർ വിവാഹിതരായി. അഞ്ചോ ആറോ ദിവസങ്ങൾക്കുള്ളിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു…

1976 മാർച്ച് മാസത്തിലാണ് മേരി ടെയ്ലർ ഈ പുസ്തകം എഴുതുന്നത്. അന്നത്തെ ഇന്ത്യൻ സമൂഹത്തെയും സാഹചര്യങ്ങളെയും കുറിച്ചുള്ള നേർക്കാഴ്ചയാണ് ഈ കൃതി. സത്യത്തിനു നേരെ പിടിച്ച കണ്ണാടി

നാൽപ്പത്തിനാല് വർഷങ്ങൾക്ക് ശേഷവും ഈ പുസ്തകത്തിന്റെ പ്രസക്തി ഏറുകയാണ്. ഭരണകൂടം അതിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ ഉന്മാദം കൊള്ളുമ്പോൾ ഫാസിസത്തിലേക്കുള്ള വാതിലാണ് ജനങ്ങൾക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്. ഒരാളെ എളുപ്പത്തിൽ രാജ്യദ്രോഹിയാക്കി മുദ്രയടിക്കാനുള്ള എല്ലാ കരിനിയമങ്ങളും ഒന്നിന് പിറകെ ഒന്നായി പ്രയോഗിക്കുന്ന, പീഡനകേന്ദ്രങ്ങളും തടവറകളും സജ്ജമാക്കുന്ന ഈയൊരു കാലത്ത് മേരി ടെയ്ലറുടെ പുസ്തകം വീണ്ടും പ്രസക്തമാകുന്നു.

Shopping cart close