Description
ഡോ. ടി. ആർ. രാഘവൻ
ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യുന്ന മലയാളത്തിലെ ആദ്യപുസ്തകം. പൗരാണിക കാലം മുതൽ തന്നെ സമുദ്രയാത്രയും വ്യാപാരവും സ്വാഭാവികമായി ഇന്ത്യയിൽ വികസിച്ചു വന്നു. നാവികവിദ്യയിലും കപ്പൽ നിർമാണത്തിലും ഇന്ത്യ ഏറെ മുന്നേറിയിരുന്നു. എന്നാൽ കോളനി വാഴ്ചയുടെ ഫലമായി കപ്പൽ നിർമാണവും സമുദ്രവ്യാപാരവും വലിയ തകർച്ചയെ നേരിട്ടു. സ്വാതന്ത്യത്തിനു ശേഷം കപ്പൽ നിർമാണത്തിലും സമുദ്ര വ്യാപാരത്തിലും ഇന്ത്യ നടത്തിയ മുന്നേറ്റം ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ കുറിച്ചും വിദേശ വ്യാപാരത്തിൽ അവ വഹിച്ച പങ്കിനെക്കുറിച്ചും വിശദീകരിക്കുന്നു. സമുദ്രയാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രമാണങ്ങളും വിശദമാക്കുന്നു.