Description
ജോബിൻ എസ് കൊട്ടാരം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന, ലോകത്തിലെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട ഭരണഘടന കൂടിയാണ്. കാനഡ, ആസ്ട്രേലിയ, ജർമ്മനി, യു.എസ്.എസ്.ആർ (റഷ്യ), ഫ്രാൻസ്, സൗത്ത് ആഫ്രിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണ ഘടനകൾ ഇന്ത്യൻ ഭരണഘടനയുടെ രൂപപ്പെടലിനെ സ്വാധീനിച്ചുവെങ്കിലും ഭാരതീയ സംസ്കാരത്തിന്റെയും, മൗലിക വിശ്വാസങ്ങളുടെയും, പൗരന്റെ ആശയാഭിലാഷങ്ങളുടെയും അടിത്തറയിലാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണിത്. സിവിൽ സർവ്വീസ് | പി.എസ്സ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അദ്ധ്യാപകർക്കും, വിദ്യാഭ്യാസ വിചക്ഷണർക്കും, ഗവേഷകർക്കും, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, നിയമജ്ഞർക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന പുസ്തകം. സിവിൽ സർവ്വീസ് പ്രിലിമിനറി | മെയിൻ പരീക്ഷകളിൽ കുറഞ്ഞത് 20 മുതൽ 25 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, കോളമിസ്റ്റും, വാഗ്മിയും അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ ഡയറക്ടറുമായ ജോബിൻ എസ് കൊട്ടാരമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.