Description
ജി.ആർ.ഇന്ദഗോപൻ
ഒരേ മനുഷ്യർ, ഒരേ ജീവിതകാലത്ത് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവവും അദ്ഭുതകരവുമായൊരു പരസ്പരപ്രതി 196°C കാരത്തിന്റെ കഥയാണ് ഐസ്-196°C. ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണ് പശ്ചാത്തലത്തിൽ. 2003 മുതൽ 2050 വരെ യുള്ള കാലഘട്ടം. മലയാള സാഹിത്യം ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത, സ്വപ്നം കാണാൻ അറച്ചുനിന്ന പുതിയൊരു ലോകം. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ച് കൃത്യമായി ഉത്തരം നൽകുന്നു ഈ കൃതി. ഇത് കേവലം ഭാവനയുടെ ഉത്സവമല്ല. നിഷേധിക്കാനാകാത്ത വരുംകാലസത്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഓർമ്മപ്പെടുത്തലാണ്.
പഠനം: ഡോ. കെ. ബാബു ജോസഫ്
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സയൻസ് ഫിക്ഷനും മെഡിക്കൽ ത്രില്ലറും. ടെക്നോളജി പ്രമേയമാക്കിയ ഇന്ത്യയിലെ ആദ്യത്തെ നോവൽ ഇങ്ങനെ ഒരുപാട് അപൂർവതകളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.