Description
രാഷ്ട്രീയത്തിലെ ചിരി
ജോര്‍ജ് പുളിക്കന്‍
നമ്മുടെ മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതൽ എം.പി. മാരും എം. എൽ. എ. മാരും രാഷ്ട്രീയനേതാക്കളുമെല്ലാം പല കാലങ്ങളിൽ പലപല സന്ദർഭങ്ങളിൽ പറഞ്ഞ ഫലിതങ്ങളുടെയും ചിരിക്കഥകളുടെയും പുസ്തകം. ഈ നർമ്മക്കുറിപ്പുകളിൽ പലതും വെറും ചിരിയിലൊതുങ്ങാതെ വായനക്കാരനെ ചിന്തയിലേക്കും തിരിച്ചറിവിലേക്കും രാഷ്ട്രീയചരിത്രത്തിന്റെ ഉള്ളറകളിലേക്കും കൊണ്ടെത്തിക്കുന്നു. ഒപ്പം കടുത്ത രാഷ്ട്രീയവിമർശനങ്ങളും മത്സരങ്ങളും ചാണക്യതന്ത്രങ്ങളും ഒഴികഴിവുകളും വാശിയും കുറുമ്പുകളും കുന്നായ്മകളുമെല്ലാം ചേർന്നുള്ള രാഷ്ട്രീയത്തിന്റെ ഒരു നർമ്മഭൂപടം വരച്ചുവെക്കുന്നു.
പൊളിട്രിക്സ്, ധിം തരികിട തോം, ചിത്രം വിചിത്രം തുടങ്ങിയ ടെലിവിഷൻ ആക്ഷേപഹാസ്യ പരമ്പരകളുടെ അവതാരകനായിരുന്ന ജോർജ് പുളിക്കന്റെ പുതിയ പുസ്തകം.
ചിത്രീകരണം: കെ.വി.എം. ഉണ്ണി