Description
കലവൂർ രവികുമാർ
ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങൾ. വിധി കൗശലപൂർവ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളിൽ നിന്ന് ദൃഢനിശ്ചയത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും കരുത്തോടെ കരകയറി ജീവിതത്തിന്റെ അടർക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം തത്പരരായ, പെൺമനസ്സറിയാനുള്ള മനുഷ്യത്വം നഷ്ടപ്പെട്ട ആൺപിറന്നവരോടാണ് അവരുടെ പോരാട്ടം. മദ്ധ്യവർഗ്ഗ മലയാളി ജീവിതത്തിന്റെ ദൈനംദിന സമസ്യകളിലൂടെയാണ് നോവലിസ്റ്റ് അനുവാചകരെ കൊണ്ടുപോകുന്നത്. വായനക്കാർക്ക് ഉദ്വേഗപൂർണ്ണമായ ഒരു ചലച്ചിത്രത്തിന്റെ ദൃശ്യാനുഭവം പകരുന്ന നോവൽ.