Description
ടി.പി. ശാസ്തമംഗലം
40 അസുലഭ ഗാനങ്ങളുടെ അമൃതവര്‍ഷം
ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്ക്കുന്നുണ്ടാവും. അക്കൂട്ടത്തില്‍ ഒരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം. എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രമിക്കാറില്ല. അതുകൊണ്ടു തന്നെ ആ പാട്ടുകള്‍ ആരെഴുതി എന്നുപോലും പലര്‍ക്കും അജ്ഞാതമാണ്.
രചനയുടെ കാവ്യസൗന്ദര്യം വഴിഞ്ഞൊഴുകുന്ന, മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത അത്തരം നാല്പതു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം. ഗാനാസ്വാദനത്തിന് പുത്തന്‍ഭാവം ഇണക്കിച്ചേര്‍ത്ത അദ്ദേഹത്തിന്റെ ഈ കൃതിയിലെ ലേഖനങ്ങളും അനുവാചകര്‍ക്ക് വിസ്മയകരമായ അനുഭൂതി പകരുമെന്ന് നിസ്സംശയം പറയാം.