Description
മനുഷ്യമനസ്സിന്റെ പ്രവര്‍ത്തന വ്യാപ്തി ഏതുവരെയാണെന്ന വസ്തുത ആധുനിക ശാസ്ത്രത്തിന് ഇന്നും അന്യമാണ്. മനസ്സിന്റെ ദുരൂഹമായ പ്രവര്‍ത്തനമേഖലകളിലേക്ക് ഒന്നെത്തിനോക്കാന്‍ ആരും ആഗ്രഹിച്ചുപോകും. മനസ്സിന്റെ കിളിവാതിലുകള്‍ തുറന്നു നോക്കുവാനാഗ്രഹിക്കുന്നവര്‍ ആദ്യം ചെന്നുമുട്ടുന്നത് ഹിപ്‌നോട്ടിസത്തിലായിരിക്കും. എന്നാല്‍ ഹിപ്‌നോട്ടിസത്തിന്റെ രഹസ്യമാകട്ടെ എന്നും അജ്ഞാതമായിരുന്നു. മാജിക്, ചെപ്പടിവിദ്യ എന്നൊക്കെ പറഞ്ഞ് ചിലരതിന്റെ പ്രാധാന്യത്തെ ലഘൂകരിക്കുമ്പോള്‍, മറ്റു ചിലര്‍ അതീന്ദ്രീയ സിദ്ധിയെന്നും മാന്ത്രിക ശക്തിയെന്നും പറഞ്ഞ് വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.
എന്താണ് ഹിപ്‌നോട്ടിസം?
ഹിപ്‌നോട്ടിസം എന്നാല്‍ മായാജാലമാണോ?
ഹിപ്‌നോട്ടിസം കൊണ്ട് എന്താണ് പ്രയോജനം?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങളെ നേരിട്ടുകൊണ്ട് ഹിപ്‌നോട്ടിസത്തെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നല്‍കുന്ന ഗ്രന്ഥം. ഒപ്പം പ്രമുഖ ഹിപ്‌നോട്ടിസ്റ്റായ ഗ്രന്ഥകാരന്റെ ചികിത്സാനുഭവങ്ങളും.
Reviews
There are no reviews yet.