Description
സാംസ്‌കാരിക പഠനം
ശശിധരൻ ചെമ്പഴന്തിയിൽ
എന്താണ് ഭാരതീയ സംസ്കൃതി? ഇന്ത്യക്കാർ വന്ന വഴികളിൽ തുടങ്ങി, ദർശനവും അനുഷ്ഠാനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഹിന്ദുമതത്തിന്റെ സങ്കീർണ്ണമായ ചരിത്രം അവലോകനം ചെയ്യുന്നു, ഒപ്പം ഹിന്ദുവിന്റെ പുസ്തകം ഏതെന്ന സമസ്യയും. വേദോപനിഷത്തുകളിൽ ജ്വലിച്ചുനിന്ന സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും അരൂപിയും അദൃശ്യനുമായ ഏകദൈവ സങ്കല്പം, ഇതിഹാസപുരാണങ്ങളിൽ രൂപധാരികളായ ബഹുദൈവങ്ങളായി പരിണമിക്കുന്ന ചരിത്രം. ജ്ഞാനത്തിൽ നിന്ന്, അനുഷ്ഠാന പ്രധാനമായ ഭക്തിമാർഗ്ഗത്തിലേക്ക് ഹിന്ദുക്കൾ തിരിയാൻ ഇടയാക്കിയ സാഹചര്യങ്ങൾ വിലയിരുത്തുന്നു. ശ്രീരാമകൃഷ്ണ പരമഹംസർ, ശ്രീനാരായണഗുരു, കബീർ, ബസവേശ്വരൻ, ശ്രീബുദ്ധൻ എന്നിവരുടെ ചിന്തകളെ മുൻനിർത്തി, ഇന്ത്യയുടെ ആത്മീയ ചരിത്രം വൈവിധ്യങ്ങളുടെ കൂട്ടായ്മയാണെന്ന് ഗ്രന്ഥകാരൻ പറഞ്ഞുവയ്ക്കുന്നു. ഹൈന്ദവ സംസ്കാരത്തേക്കുറിച്ചുള്ള പതിവ് വായനകളെ തിരുത്തുന്ന പുസ്തകം.