Description
സഫ്ദര്‍ ഹാഷ്മിയുടെ മരണവും ജീവിതവും
സുധന്‍വ ദേശ്പാണ്ഡെ
”അത്യാകര്‍ഷകം, ഉജ്ജ്വലം, ആധികാരികം… പ്രശ്‌നത്തിന്റെ സ്വകാര്യ ആഖ്യാനത്തില്‍ നിന്നും അതിനെ ചൂഴ്ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലേക്ക് സുധന്‍വ അനായാസം നീങ്ങുന്നു… കരുത്തും സൗമ്യതയും പ്രഭാവവും ഇഴുകിച്ചേര്‍ന്ന സഫ്ദര്‍ ഇതിലൂടെ ഉദിച്ചുയരുന്നു.”
ഫൈസല്‍ അല്‍കാശി, ഇന്ത്യന്‍ എക്‌സ്പ്രസ്
”പരമ്പരാഗതാവിഷ്‌കാരങ്ങളുടെ നിരാകരണമാണ് ഹല്ലാ ബോല്‍… ഇത് ഒരേസമയം സ്വകാര്യമായ ഓര്‍മ്മക്കുറിപ്പാണ്, നാടകവേദിയുടെ ചരിത്രമാണ്, കമ്യൂണിസ്റ്റ് സംഘാടനത്തെ സംബന്ധിച്ച പ്രമേയവുമാണ്… മുഖ്യകഥാപാത്രത്തിന്റെ അന്ത്യം സംഭവിക്കുമെന്ന് നമുക്കറിയാം, അയാളെ നായകനായി മാറുന്നതെങ്ങനെയെന്ന് ഇതില്‍ നാം കണ്ടെത്തുന്നു… 1970 കളിലും 1980 കളിലും ഡല്‍ഹിയെ പിടിച്ചുകുലുക്കിയ യുഗചേതനയെ ഹല്ലാ ബോല്‍ ആവിഷ്‌കരിക്കുന്നു. സഫ്ദറിന്റെ ഇതിഹാസമാനമുള്ള ചിരി നമുക്കീ താളുകളില്‍ കാണാം…”
ഷായോനി മിത്ര, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി
പരിഭാഷ: പ്രമോദ് പയ്യന്നൂര്‍