Description
കടത്തനാട്ട് പത്മനാഭവാര്യർ
പതിനെട്ട് മഹാപുരാണങ്ങളിൽ ഏറ്റവും ബൃഹത്തായ സ്കന്ദമഹാപുരാണത്തിലെ അറുപത്തിയൊമ്പത് അദ്ധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ‘മീനാക്ഷീദേവി’ യുടെ പേരിൽ പിൽകാലത്ത് സുപ്രസിദ്ധമായ ദക്ഷിണമധുരയുടെ ഒരു പുരാതന നാമമാണ് ‘ഹാലാസ്യം’. അവിടുത്തെ സുന്ദരേശനും പ്രസിദ്ധനുമായ “ശ്രീ ഹാലാസ്യ നാഥനെ’ സംബന്ധിക്കുന്ന അത്യാശ്ചര്യകരവും എന്നാൽ അത്രതന്നെ പ്രസിദ്ധമല്ലാത്തതുമായ അറുപത്തിനാലുകഥകൾ, ലീലകൾ എന്ന പേരിൽ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭക്തിവിശ്വാസങ്ങൾക്ക് ഉത്തേജനം നൽകുന്ന ഇതിലെ കഥകൾ, വായിക്കുന്തോറും ഭക്തരെ ശിവചൈതന്യത്തിലേക്ക് അടുപ്പിക്കുന്നവയാണ്.





