Description
സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും, ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധവും റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യാനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുദേവനെ തേടുന്നു. കല്ല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു. എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരുകൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.
Reviews
There are no reviews yet.