Description
…ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ–അതിലെത്രമാത്രം കൃത്രിമം നടന്നിട്ടുണ്ടെങ്കിലും–അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവുകയും ഭരണഘടനാപരമായ നിയമസാധുതയുടെ ലാഞ്ചനയെങ്കിലും അവശേഷിക്കുന്നുമുണ്ടെങ്കില് ഗറില്ലാപ്രസ്ഥാനം വലിയ ബുദ്ധിമുട്ടുകള്‍തന്നെ നേരിടും. ജനകീയസമരങ്ങളുടെ സാധ്യതകള്‍ അസ്തമിച്ചുപോകാത്തതുകൊണ്ടാണത്.
ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങലുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതി. ഇന്നു പലയിടത്തും മാര്‍ക്സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദ-വിധ്വംസകപ്രവര്ത്തനങ്ങളല്ല രാഷ്ട്രീയവിപ്ലവത്തിന്റെ ശരിയായ വഴിയെന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. തന്റെ മരണത്തിനു തൊട്ടുമുമ്പു ചെ തിരുത്തലുകള്‍ വരുത്തി നവീകരിച്ച ആധികാരികമായ പതിപ്പിന്റെ മലയാളവിവര്‍ത്തനം.
വിവര്‍ത്തനം- സി.പി.ജോണ്‍
Reviews
There are no reviews yet.