Description
‘മരണമില്ലാത്തത് ‘ എന്നര്‍ഥമുള്ള അമൃത് ഉപയോഗ പ്പെടുത്തുന്നവര്‍ ജരാനരകളെ അതിജീവിക്കുമെന്നാണ് വിശ്വാസം. ‘വാതാരി’ എന്ന സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന ആവണക്ക് വാതരോഗങ്ങളിലെല്ലാം ഫലപ്രദമാണ്. മലയാളിയുടെ നിത്യഭക്ഷണത്തിലെ അവിഭാജ്യ ഘടകമായ കറിവേപ്പില ഉദരരോഗങ്ങളെ ശമിപ്പിക്കുവാന്‍ കഴിവുള്ള ഒരു സിദ്ധൗഷധമാണ്. നമ്മുടെ തൊടികളില്‍ നിന്നും അപ്രത്യമായിക്കൊണ്ടിരിക്കുന്ന കച്ചോലം ശ്വാസകോശരോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്. ‘കുള്‍മാണ്ഡം’ എന്ന കുമ്പളങ്ങ മുത്രാശയരോഗ ങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കും പരിഹാരമാണ്. കസ്തൂരിമഞ്ഞളിന്റെ സൗന്ദര്യവര്‍ധക ഗുണങ്ങളെക്കു റിച്ച് നാം ഇന്ന് ബോധവാന്മാരാണ്. ഇത്തരത്തില്‍, ഔഷധ സസ്യങ്ങളുടെ അത്ഭതസിദ്ധികളെയും ഉപയോഗത്തെയും സംബന്ധിച്ച് വ്യക്തമായ അറിവ് നല്‍കുന്ന ഈ ഗ്രന്ഥം അജീര്‍ണം മുതല്‍ സോറിയാസിസ് വരെയുള്ള രോഗങ്ങളുടെ ശമനത്തിന് അനുവര്‍ത്തിക്കാവുന്ന ഗൃഹചികിത്സകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
Reviews
There are no reviews yet.