Description
ഭൂമിക്കു വേണ്ടി ഒരു സ്‌കൂള്‍ കുട്ടിയുടെ പോരാട്ടം
ഗേറ്റ നമ്മുടെ കാലഘട്ടത്തിലെ നേതാവാണ്
– ലിയനാർഡോ ഡികാപ്രിയോ
മഹാത്മാഗാന്ധിയിൽനിന്ന് ഗ്രേറ്റ് ട്യുൻബെർഗിലേക്കുള്ള ദൂരം നാം വിചാരിക്കുന്നതിനെക്കാൾ എത്രയോ കുറവാണ്. സ്വീഡനിൽ നിന്നുള്ള ആ കൗമാരക്കാരി യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കൾക്കു മുന്നിൽ വികാരഭരിതയായി പ്രസംഗിച്ചു. തന്റെ തലമുറയെ ഹരിതഗൃഹവാതകങ്ങൾ വമിക്കുന്ന ലോകത്തേക്ക് തള്ളിവിട്ടതിലുള്ള നിരാശ പ്രകടിപ്പിച്ചു. അവൾക്ക് ഒരുപക്ഷേ, അറിയാത്തത്, അവൾ ജനിക്കുന്നതിനു ദശകങ്ങൾക്കു മുൻപ് വിട പറഞ്ഞ ഗാന്ധിജിയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നെങ്കിൽ ലോകം വ്യത്യസ്തമായിരുന്നേനേ എന്നതായിരിക്കും…
– എൻ.എസ്. മാധവൻ
പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന പതിനഞ്ചു വയസ്സുകാരിയുടെ പ്രചോദിപ്പിക്കുന്ന ജീവിതകഥ.








