Description
കെ. ജെ. ബേബി
മലബാർ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുകയാണ് കെ.ജെ. ബേബി ഗുഡ്ബൈ മലബാറിൽ. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേർക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളും ഇതിൽ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാർഷികജീവിതസംഘർഷങ്ങൾ മതസംഘർഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതിൽ ബ്രിട്ടീഷ് അധികാരികൾ വഹിച്ച പങ്കെന്തെന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു.