Description
സി. രാധാകൃഷ്ണന്‍
ഭഗവദ്ഗീതയുടെ ആധുനിക വായന
ഗീത എന്താണ്? എന്തിനുള്ളതാണ്? അതൊരു മതഗ്രന്ഥമാണോ? സാധാരണക്കാര്‍ക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീര്‍ണമാണോ അതില്‍ പറയുന്ന കാര്യങ്ങള്‍?
എല്ലാ സങ്കടങ്ങളോടും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാന്‍ ഗീത എന്ന കൈപ്പുസ്തകത്തിലെ, ഭാരതത്തിന്റെ ഉപനിഷദ്‌സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകള്‍ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം. പ്രശ്‌നസങ്കീര്‍ണമായ പരിസരങ്ങളില്‍ മതവിഭാഗീയതകള്‍ക്കതീതമായി ആര്‍ക്കും എവിടെയും ജീവിതവിജയത്തിനുള്ള വഴികാട്ടി.