Description
ശ്രീമദ് ദര്‍ശനാനന്ദസരസ്വതി
ജീവാത്മാക്കള്‍ അവരുടെ ഗര്‍ഭക്ലേശാദികളായ ദുരിതങ്ങളില്‍നിന്നും മോചനം നേടുന്നത് സവിതൃസ്വരൂപനായ പരമാത്മാവിനെ തങ്ങളില്‍ത്തന്നെ സാക്ഷാത്കരിച്ചിട്ടാണ്. ഇഷ്ടപ്പെട്ട ദേവതയെ അതിന്റെ സ്വരൂപമായ മന്ത്രത്താല്‍ ഉപാസിക്കുമ്പോഴാണ് സാധകന് സാക്ഷാത്കാരം പ്രാപ്യമാകുന്നത്. ഇവിടെ സൂര്യന്‍ എന്ന അര്‍ത്ഥത്തിലല്ല സവിതാവ് എന്ന വിശേഷണം, പ്രത്യുത പ്രപഞ്ചസ്രഷ്ടാവ് എന്ന അര്‍ത്ഥത്തിലാണ്. അപ്രകാരമുള്ള സവിതാവാണ് ഈ മന്ത്രങ്ങളിലെ പ്രതിപാദ്യവിഷയ. നാലു വേദങ്ങളില്‍നിന്നും ഗായത്രി ഛന്ദസ്സിലുള്ള നാല്പതു മന്ത്രങ്ങളും അവയുടെ വ്യാഖ്യാനവുമാണ് ഈ ഗ്രന്ഥത്തില്‍.