Description
ഇന്ത്യാ ചരിത്രത്തിലെ കേൾക്കാത്ത കഥകൾ
മനു എസ് പിള്ള
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്ര വ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങൾ തന്റെ അനന്യസുന്ദരമായ ഭാഷയിലൂടെ മനു എസ് പിള്ള അവതരിപ്പിക്കുമ്പോൾ വായനക്കാരും ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിക്കപ്പെടുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ഉദയത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ഇന്ത്യൻ ഫുട്ബോളിന്റെ തുടക്കത്തെക്കുറിച്ചും നാം അറിയുന്നു. ഇന്ത്യക്കാരെ വെറുത്തിരുന്ന മെക്കോളയെക്കുറിച്ച് കൂടുതൽ അറിയുന്നതിനോടൊപ്പം തന്നെ ജയ്പുരിലെ ഫോട്ടോഗ്രാഫറായിരുന്ന രാജാവിനെയും നാം പരിചയപ്പെടുന്നു.
വിവർത്തനം: പ്രസന്ന കെ വർമ്മ