Description
കോട്ടയം പുഷ്‌പനാഥ്
ആപെനൈൻ പർവ്വതത്തിന്റെ മുകളിലൂടെ ഒരു നീലവെളിച്ചം സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നത് അവർ കണ്ടു.
“അതെന്താണ്?’ ഡയാന ചോദിച്ചു.
“ഞാനും അതുതന്നെ ശ്രദ്ധിക്കുകയാണ്, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്നതുതന്നെ ആയിരിക്കും അത്.’ മാർക്സിൻ പറഞ്ഞു.
ആ വെളിച്ചം വളരെ സാവധാനം പർവ്വതത്തിന്റെ മുകളിൽനിന്ന് താഴേയ്ക്ക് നീങ്ങി.
“എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്’ ഡയാന ചോദിച്ചു.
“ഫ്ലയിങ് സോസർ’ മാർക്സിന്റെ മറുപടി പറഞ്ഞു.
എഴുപതുകളുടെ ഒടുവിൽ അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO) തുടർലേഖനങ്ങൾ വാർത്താപ്രാധാന്യത്തോടുകൂടി വന്നിരുന്നു. ശ്രീ കോട്ടയം പുഷ്പനാഥ് കാലികാപ്രാധാന്യവും ദുരുഹത നിറഞ്ഞ സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ധാരാളം നോവലുകൾ രചിച്ചിട്ടുണ്ട്. അത്തരത്തിൽ എഴുതിയ നോവലാണ് ഫ്ലയിങ് സോസർ.