Description
കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്.
എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.