Description
ബെന്യാമിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
വിവേചിച്ചറിയാന്‍ കഴിയില്ല സ്‌നേഹത്തിന്റെ പ്രഹേളികകള്‍. ഏതു ദിശയില്‍ നിന്നാണ് സ്‌നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങള്‍ക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്‌നേഹത്തിന്റെ ആകാശമേഘങ്ങള്‍ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളര്‍ന്ന് വിധിയുടെ ക്രൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോള്‍ പൊടുന്നനവേ ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു…
മരിചീക, ഗോല്‍ഗുത്ത, പ്രണയസന്ധ്യകള്‍, മഗ്ദലന, മാര്‍ജാരപുരാണം, അരുന്ധതി: ഒരു ശൈത്യസ്വപ്നം, ഒലിവുകള്‍ മരിക്കുന്നില്ല, യുത്തനേസിയ തുടങ്ങി പ്രണയം ആധാരശ്രുതിയായ പതിനാലു കഥകള്‍. എല്ലാ മനുഷ്യാവസ്ഥകളും ഇഴപാകുന്നുണ്ടെങ്കിലും ഇതിലെ ജീവിതങ്ങള്‍ മുറിവേറ്റുവീഴുന്നതും തളിര്‍ക്കുന്നതും സുഗന്ധം പരത്തുന്നതും പ്രണയംകൊണ്ടു മാത്രമാണ്…