Description
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ആസുരപ്രവണതകളെ വിചാരണ ചെയ്യുന്ന ഒരു മനസ്സിന്റെ മുഴക്കങ്ങള്‍
വര്‍ത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങള്‍ക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ചിലപ്പോള്‍ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാല്‍ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങള്‍ക്കും അശ്ലീലതകള്‍ക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങള്‍… നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍… ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങള്‍…