Description
പ്രദീപൻ പാമ്പിരികുന്ന്
പ്രദീപൻ പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാൻ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ ഈ നോവൽകൂടി വേണം എന്നതിലെനിക്കു സന്ദേഹമില്ല. അത് പ്രദീപനാഗ്രഹിച്ചവിധം പൂർത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്കു തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി അതിനെ ക്ഷണത്തിൽ പൂർത്തിയാക്കി. മരണം പൂർത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂർണത ഉണ്ടായിരിക്കാം. അല്ലെങ്കിൽ പൂർണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ചു പറയാമോ ? നല്ല ഏതു കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂർത്തിയായിട്ടുള്ളത് ? ഞാൻ എഴുതാൻ തുടങ്ങി എന്ന അസാധാരണമായ വാക്യത്തിൽ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്സ്, അപൂർണ്ണവും ഗംഭീരവുമായ ഒരു അവസാനം. എനിക്കു സങ്കല്പ്പിക്കാനുമാവുന്നില്ല
-കൽപറ്റ നാരായണൻ