Description
എല്ലാ കഥകളിലും പെണ്ണനുഭവങ്ങളും പെണ്കാഴ്ചകളുമുണ്ട്. എങ്കിലും ഈ സമാഹാരത്തിലെ കഥകളെ പെണ്‍കഥകള്‍ എന്നുവിളിക്കാന്‍ തോന്നുന്നില്ല. കൂടുതല്‍ ഉചിതം, പെണ്‍സന്ത്രാസത്തിന്റെ രചനകള്‍ എന്നു വിളിക്കുന്നതാണ്.
-എം. മുകുന്ദന്
സി.എസ്. ചന്ദ്രികയുടെ കഥകള്‍ സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റതാക്കുന്നു. നൈസര്‍ഗ്ഗികമായ കാല്പനികതയെ ക്രൂരമായ സത്യബോധവും മുനകൂര്‍ത്ത ഹാസ്യവും കൊണ്ട് ഇടയ്ക്കിടെ ഭേദിക്കുന്ന ഈ കഥകള്‍ക്ക് അനായാസമായ ഒരു ലാഘവമുണ്ട്.
-സച്ചിദാനന്ദന്
Reviews
There are no reviews yet.