Description
സെബാസ്റ്റ്യന്‍ പോള്‍
അയോധ്യാനന്തരമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരള ടൈംസ് പത്രത്തിന്റെ അസോഷ്യേറ്റ് എഡിറ്റര്‍ എന്ന നിലയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി അക്കാലത്തെ സമഗ്രമായ ലോകവീക്ഷണത്തിന് ഈ പുസ്തകം സഹായകമാകും. മുഖപ്രസംഗങ്ങളെക്കുറിച്ചുള്ള ചരിത്രപരമായ പഠനം ആമുഖമായി നല്‍കിയിരിക്കുന്നത് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രയോജനകരമാകും. പോത്തന്‍ ജോസഫ്, ഫ്രാങ്ക് മൊറെയ്‌സ്, ബി.ജി. വര്‍ഗീസ് എന്നിവരുടെ പ്രസിദ്ധമായ മുഖപ്രസംഗങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.