Description
താന്‍ കടന്നുപോരുന്ന കാലത്തിന്റെ തീരത്തിരുന്നുകൊണ്ട്, തന്നെ തൊട്ടുഴിഞ്ഞുവരുന്ന ഓര്‍മ്മത്തിരകളെ കൊത്തങ്കല്‍ വാക്കുകളാല്‍ പകര്‍ത്തുകയാണ് പ്രിയ എ.എസ്. വാക്കുകള്‍ മേലോട്ടിട്ട് കൊത്തങ്കല്ലാടുമ്പോള്‍, ഇന്നും ഇന്നലെയും നാളെ യും പ്രിയവും അപ്രിയവുമെല്ലാം, മനസ്സില്‍ ആഴത്തിലാഴത്തില്‍ പതിയുകയാണ്. ജീവിതവും കഥയും അനുഭവങ്ങളും നിരീക്ഷണങ്ങളും മേളിക്കുന്ന കൊത്തങ്കല്ലാട്ടത്തിന്റെ അപൂര്‍വ്വലാസ്യം സമ്മാനിക്കുന്ന വായനത്താളുകള്‍.
പ്രിയ എ.എസ്സിന്റെ ഓര്‍മ്മകളും അനുഭവക്കുറിപ്പുകളും