Description
ചേതൻ ഭഗത്
അഹമ്മദാബാദുകാരനായ ഗോവിന്ദിന്റെ എക്കാലത്തെയും വലിയ സ്വപ്നം ഒരു ബിസിനസ്സുകാരനാവുക എന്നതായിരുന്നു. യുവത്വത്തിലേക്കു കാലൂന്നിയപ്പോൾതന്നെ അയാൾ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. കൂട്ടുകാരായിരുന്ന ഇഷാന്റെയും ഓമിയുടെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് മൂന്നുപേരും കൂടിച്ചേർന്ന് ഒരു ക്രിക്കറ്റ് ഷോപ്പ് ആരംഭിച്ചു. പ്രക്ഷുബ്ധമായ ഒരു നഗരത്തിൽ പക്ഷേ, കരുതിയതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ദുരിതങ്ങളും മതപരമായ രാഷ്ട്രീയവും അപ്രതീക്ഷിതമായ പ്രണയവുമെല്ലാം ലക്ഷ്യത്തിലെത്താനുള്ള വഴിയിൽ അയാൾക്കു നേരിടേണ്ടിവന്നു. ഇതിനെല്ലാമുപരി സ്വന്തം തെറ്റുകളും അയാൾക്കു വെല്ലുവിളി ഉയർത്തി. അവർക്ക് ഈ വെല്ലുവിളികളെ നേരിടാനാകുമോ? യഥാർത്ഥ ജീവിതം നൽകുന്ന തിരിച്ചടികളെ ഒരാളുടെ സ്വപ്നത്തിനു നേരിടാനാവുമോ? നമ്മൾ തെറ്റുകൾ വരുത്തിയാലും അവയെ മറികടന്ന് വിജയത്തിലെത്താനാകുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ നോവൽ.
വിവർത്തനം: മീരാ കൃഷ്ണൻകുട്ടി