Description
‘സ്വന്തം വ്യക്തിത്വത്തെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ മനുഷ്യന്‍ ആത്മാവിഷ്‌കരണം നടത്തുന്നില്ല. അയാള്‍ക്ക് ഒരു മുഖാവരണം നല്‍കൂ. അയാള്‍ സത്യം പറഞ്ഞുകൊള്ളും.’ (ങമി ശ െഹലമേെ വശാലെഹള ംവലി വല മേഹസ െശി വശ െീംി ുലൃീെി, ഴശ്‌ല വശാ മ ാമസെ മിറ വല ംശഹഹ ലേഹഹ വേല ൃtuവേ) ഓസ്‌കര്‍വൈല്‍ഡിന്റെ ഈ നിരീക്ഷണം പുതൂരിനെസംബന്ധിച്ചിടത്തോളം തികച്ചും അന്വര്‍ഥമാണ്. മനുഷ്യന്‍ തനത് രൂപത്തില്‍ സംസാരിക്കുമ്പോള്‍ അവന്റെ തനിമ വെളിപ്പെടന്നില്ല. നേരെ മറിച്ചൊരു മുഖംമൂടി അവനു നല്‍കിയാല്‍ സത്യങ്ങള്‍ തുറന്നുപറയും. ഈ കഥാകാരന്‍ അവനവന്റെ സ്വത്വം കണ്ടെത്തുന്നവനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തറവാട്: ദാരിദ്ര്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന കുടുംബം – വേര്‍പിരിയുമ്പോഴുണ്ടാകുന്ന സംഘര്‍ഷം. രക്ഷയ്ക്കായി കൈ ഉയര്‍ത്തുമ്പോള്‍ ആരും രക്ഷിക്കാനില്ലാത്ത അവസ്ഥ. ബന്ധങ്ങള്‍ വരുത്തിവെയ്ക്കുന്ന വിനകള്‍. ഉറ്റവരും ഉടയവരും തിരിഞ്ഞുനോക്കാതിരിക്കുക. കപടവേഷങ്ങളും പൊയ്മുഖങ്ങളും. വേദനകള്‍ ഇറക്കിവെയ്ക്കാന്‍ അത്താണിയില്ല. ഏറ്റുപറഞ്ഞ് തേങ്ങിക്കരയാനുള്ള സന്നിധാനങ്ങളില്ല. അങ്ങിനെ പുതൂരിന്റെ മനസ്സും ഒരു സംഘര്‍ഷഭൂമിയായി. ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ കഥാകാരനാക്കിയത് ആ സംഘര്‍ഷനിര്‍ഭരതായാണ്.
Reviews
There are no reviews yet.