Description
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം.
കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം.
സി.വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ.