Description
ജേക്കബ് തോമസ്
എനിക്കുവേണ്ട കേരളം എന്ന ജേക്കബ് തോമസിന്റെ പുസ്തകം ഓരോ മലയാളിയുടെയും സ്വപ്നങ്ങളുടെ ആവിഷ്കാരമാണ്. കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായി രാഷ്ട്രീയ – സാമൂഹ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടുമെന്തേ കേരളത്തിന്റെ വികസനത്തിൽ, ആരോഗ്യത്തിൽ, വിദ്യാഭ്യാസത്തിൽ, കൃഷിയിൽ, സ്ത്രീ സുരക്ഷയിൽ നമ്മൾ പിന്നോട്ടടിക്കുന്നു. കേരളം ഒരു കൺസ്യൂമർ സമൂഹമായി മാറുന്നു. ഉല്പാദനസമൂഹമല്ലാതാകുന്നു. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുകയാണ് ജേക്കബ് തോമസ്, എനിക്കുവേണ്ട കേരളമെന്ന പുസ്തകത്തിലൂടെ. ഇത് ഭാവികേരളത്തിന്റെ രൂപരേഖയാണ്. യുവാക്കൾ, പ്രവാസികൾ, തൊഴിലാളികൾ, സ്ത്രീകൾ, കർഷകർ, കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ എന്നുവേണ്ട സമസ്തമേഖലകളിലുള്ളവർക്കും വേണ്ടി ഐക്യകേരളത്തിന്റെ മാറ്റത്തിന്റെ മാനിഫെസ്റ്റോയാണിത്.