Description
പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകള്‍ സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളില്‍ സ്‌നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെണ്‍വാഴ്‌വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീര്‍ണ്ണിച്ച മതിലുകള്‍ തകര്‍ത്ത് മാനവികതയുടെ ഉയര്‍ന്നവിതാനങ്ങളിലേക്ക് ഈ കഥകള്‍ കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്‌വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാ നിര്‍ഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകള്‍ സൂചിപ്പിക്കുന്നു.