Description
ടി. സുരേഷ്ബാബു
സമകാലിക ലോകസിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾ
മാതൃഭൂമി ഓൺലൈൻ, സമകാലിക മലയാളം വാരിക, ദൃശ്യതാളം, 24 ഫെയിംസ് എന്നിവയിൽ പ്രസിദ്ധീകരിച്ച ഒമ്പത് സിനിമാ ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തിക കാർക്കശ്യമോ ബുദ്ധിജീവി നാട്യമോ ഇല്ലാതെ സമകാലിക ലോക സിനിമയെ ലളിതമായ ഭാഷയിൽ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ‘കാഴ്ചയുടെ ഭൂപടം’ ആദ്യ ഗ്രന്ഥം.
കാസവ് (മറാത്തി), തീബ് (ജോർദാൻ), ദ തിൻ യെലോ ലൈൻ (മെക്സിക്കോ), അമീബ (മലയാളം), ഗെറ്റ്: ദ ട്രയൽ ഓഫ് വിവിയൻ ആംസലേം (ഇസ്രായേൽ), വിന്റർ സ്ലീപ്പ് (തുർക്കി), ദ വയലിൻ പ്ലെയർ (ഹിന്ദി), ദ അൺനെയിംഡ് (ബംഗ്ലാദേശ്), ദ ഫെയ്സ് ഓഫ് ദ ആഷ് (കുർദ്) എന്നീ സിനിമകളെ ‘ദൃശ്യഭേദങ്ങൾ’ പരിചയപ്പെടുത്തുന്നു.