Description
ഒരു സ്‌കൂളില്‍ നടക്കുന്ന സീരിയല്‍ മോഷണങ്ങള്‍ അവിടെ പുതിയതായി എത്തുന്ന പ്രിന്‍സിപ്പാളിന് തലവേദനയാകുന്നു. മുന്‍കൂട്ടി അറിയിപ്പു നല്‍കി വെല്ലുവിളിച്ചുകൊണ്ട് കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മോഷണങ്ങള്‍ ആ സ്‌കൂളിനെയും പരിസരവാസികളെയും ഭയപ്പെടുത്തുന്നു. ഒടുവില്‍ മോഷണങ്ങള്‍ക്കു പിന്നിലെ കുറ്റവാളിയെ കണ്ടെത്താന്‍ സ്‌കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയെത്തന്നെ പ്രിന്‍സിപ്പാള്‍ ചുമതലപ്പെടുത്തുന്നു. ബാലസാഹിത്യകൃതികളുടെ ലാളിത്യത്തിനൊപ്പം ത്രില്ലര്‍ നോവലുകളുടെ ആകാംക്ഷയും കൂടിച്ചേരുന്ന മികച്ച വായനാനുഭവം. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന, സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ച രചനാശൈലി. ദിയ എന്ന വിദ്യാര്‍ത്ഥിയുടെ കുറ്റാന്വേഷണത്തിലൂടെ ചുരുളഴിയുന്ന കഥാരഹസ്യങ്ങള്‍ ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.
വായനക്കാരെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന കൊച്ചു ഡിറ്റക്ടീവ് നോവല്‍