Description
സ്വാമി രാമ
ധ്യാനത്തിന്റെ അടിസ്ഥാനരീതികളെക്കുറിച്ച് വ്യക്തവും ശാസ്ത്രീയവുമായ അറിവ് പകരുന്ന ഗ്രന്ഥം. ധ്യാനിക്കുക എന്നാലെന്താണ് ? ധ്യാനത്തിനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ വേണം? ധ്യാനാസനങ്ങൾ ഏതൊക്കെ? അവ എങ്ങനെ പരിശീലിക്കണം? ശ്വാസഗതിയെ എങ്ങനെ നമുക്ക് നിയന്ത്രണവിധേയമാക്കാം? ശ്വാസോച്ഛ്വാസത്തിന്റെ പൂർണ്ണമായ പ്രയോജനം ശരീരത്തിനു ലഭ്യമാക്കുന്നതെങ്ങനെ? തുടങ്ങിയ ഏറ്റവും പ്രാഥമികമായ അറിവുകൾ സ്വാമി രാമ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. ഒപ്പം ധ്യാനത്തിന്റെ ആദ്യപാഠങ്ങൾ സ്വയം പഠിക്കാനും പരിശീലിക്കുവാനും സഹായിക്കുന്ന പ്രായോഗികമായ പാഠങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു.
ശരീരം, ശ്വാസം, മനസ്സ് എന്നിവയെ വ്യത്യസ്ത തലങ്ങളിൽ ശ്രദ്ധിച്ച് മാനസികമായ സമ്മർദ്ദങ്ങളിൽനിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകൾ നൽകുന്ന ധ്യാനം പരിശീലിക്കുവാൻ ചിട്ടയായ, ശാസ്ത്രീയ പരിശീലനം നിർദ്ദേശിക്കുന്ന കൃതി.
വിവർത്തനം: വിശ്വനാഥ് പി.