Description
സി.വി.യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുന്നാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേല് ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴല്‍ വീഴ്ത്തി. മൈസൂര്‍ സല്ത്താനായ ഫൈദരാലിഖാന് പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറപ്രഭൃതികള് അകത്തും വിദ്ധ്വം സനങ്ങള്ക്കു കോപ്പുകൂട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ക്ഷോഭങ്ങളും, വിനകളും അതില്‍ നിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധര്‍മ്മരാജായുടെ കഥാവസ്തു. മലയാളസാഹിത്യ ത്തിലെ അവിസ്മരണീയരും അതികായരുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ഈ ആഖ്യായികയെ പ്രഭാ പൂര്‍ണ്ണമാക്കുന്നു.
സംശുദ്ധമാക്കിയ പാഠവും വ്യാഖ്യാന-പഠനക്കുറിപ്പുകളും കഥാപാത്രവിവരണങ്ങളും അടങ്ങുന്ന സവിശേഷ പതിപ്പ്.
Reviews
There are no reviews yet.