Description
ജി ആർ ഇന്ദുഗോപൻ
മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷർട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തിൽ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരൻ. കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കുരുക്കഴിക്കുന്ന ലോക്കൽ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവർക്കും സ്വാഗതം.
വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിർത്തുന്ന‚ പ്രഭാകരൻ നായകനാകുന്ന മൂന്നു രചനകൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.
ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം
രാത്രിയിലൊരു സൈക്കിൾവാല
രക്തനിറമുള്ള ഓറഞ്ച്