Description
വ്‌ളാദിമിര്‍ ആഴ്‌സന്യേവ്
റഷ്യന്‍ യാത്രികനും സൈനികനും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന വ്‌ളാദിമിര്‍ ആഴ്‌സന്യേവിന്റെ യാത്രക്കുറിപ്പുകള്‍. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയില്‍ അലിഞ്ഞ് ജീവിച്ച ദെര്‍സു ഉസാലയുടെ ജീവിതം, മനുഷ്യന്‍ പ്രകൃതിയിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളുടെയും തുണ്ടാക്കുന്ന ദുരന്തങ്ങളുടെയും നേര്‍ചിത്രമാണ്.
കാടിനെയും പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ച് ഒരുതരം മാന്ത്രികദര്‍ശനം വെച്ചുപുലര്‍ത്തിയ ദെര്‍സു ഉസാല എന്ന ഗോത്രവര്‍ഗക്കാരന്റെ ജീവിതകഥ.
പ്രശസ്ത ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിര കുറോസോവയുടെ ക്ലാസിക് സിനിമയ്ക്ക് അവലംബമായ കൃതി.
പരിഭാഷ: പി. സുധാകരന്‍