Description
കവിതാ സമാഹാരം
കലാ സുനിൽ പരമേശ്വരൻ
പൂർവ്വജന്മത്തിൽ ഏതോ കലാസാമ്രാജ്യത്തിൽ ഭാവനയുടെ ഇതൾവിരിച്ച് ഉയർന്നുപറന്ന ഒരു ശലഭത്തെപ്പോലെയാണ് ഈ എഴുത്ത്. മഴക്കാടുകളിൽ സുഗന്ധം പരത്തുന്ന, നൂറ്റാണ്ടുകൾക്കിടയിൽ മാത്രം പൂക്കുന്ന പൂക്കളെപ്പോലെ, വൻമരങ്ങൾക്കിടയിലെ സൗരഭ്യം പടർത്തുന്ന ഒരു പുൽക്കൊടിപോലെ… അതിമനോഹരമായ ഒരു പ്രകൃതിയിലെ പാറക്കെട്ടിൽ നിന്ന് ശാന്തമായി കളകളാരവം മുഴക്കി പിന്നെയും വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന പ്രകൃതിയുടെ ബാഷ്പകണങ്ങൾ അടർത്തിയെടുത്ത് ഒഴുകുന്ന അതിമനോഹരമായ കവിതകൾ…