Description
ചാൾസ് ഡിക്കൻസ്
“എന്റെ ഇഷ്ടസന്താനം” – ചാൾസ് ഡിക്കൻസ് ‘ഡേവിഡ് കോപ്പർഫീൽഡി’നു നൽകിയ വിശേഷണമാണിത്. ഡേവിഡിന്റെ ബാല്യ, കൗമാര, യൗവനകാലങ്ങളുടെ ഏടുകൾ, സ്വാനുഭവത്തിന്റെ മഷിയിൽ മുക്കിയാണ് ഗ്രന്ഥകാരൻ എഴുതിയത് എന്നറിയുക കൗതുകകരമാണ്. ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിർഭാഗ്യജാതകൻ നടത്തുന്ന പോരാട്ടമാണ് ഈ വിശ്വപ്രസിദ്ധകൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും വർഷങ്ങളെ, കഠിനയാഥാർഥ്യത്തിന്റെ നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലൻ നേരിട്ടതിന്റെ യഥാതഥ ആവിഷ്കരണമാണ്, ആത്മകഥാരൂപത്തിൽ എഴുതപ്പെട്ട ഈ നോവൽ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു എഴുത്തുകാരന്റെ – മനുഷ്യസ്നേഹിയുടെ – അനുകമ്പാപൂർവമായ നോട്ടംകൂടി യായിരുന്നു ഈ ക്ലാസിക് കൃതി. മൂലരചനയുടെ ശരീരത്തോടും ആത്മാവിനോടും നീതിപുലർത്തുന്ന ഈ പുനരാഖ്യാനം, കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ സുവർണനിമിഷ ങ്ങൾ, തിരിച്ചറിവിന്റെ ദിവ്യവെളിപാടുകൾ സമ്മാനിക്കും.
സംക്ഷിപ്തവിവർത്തനം: എൻ. മൂസക്കുട്ടി