Description
സരസ്വതി സമ്മാന്‍ ജേതാവ് ശരണ്‍കുമാര്‍ ലിംബാളെ
ആദ്യമായി മലയാളത്തിൽ
പ്രശസ്ത സാഹിത്യകാരൻ ലിംബാളെയുടെ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള തുറന്നെഴുത്താണ് ഈ പുസ്തകം
ലിംബാളെയുടെ എല്ലാ ആഖ്യാനങ്ങളിലും രചയിതാവിന്റെ വ്രണിത ഹൃദയരക്തത്തോടൊപ്പം നിഷ്കാസിതരുടെ രോദനം കൂടി അനുഭവപ്പെടുന്നുണ്ട്. ഒരു വ്യക്തിയുടെ ആകുലതകൾ ഒരു സമുദായത്തിന്റെയും ഒരു രാഷ്ട്രത്തിന്റെയും വ്യാകുലതകൾ കുടിയാവുന്നത് അവ ഒരു സാമൂഹിക സംവിധാനത്തിനകത്ത് രൂപപ്പെട്ട പീഢനങ്ങളായത് കൊണ്ടാണ്. പ്രണയത്തിന്റെ അലൗകികതക്കും കാമത്തിന്റെ ഇക്കിളികൾക്കപ്പുറം ചൂഷണത്തിന്റെ തീച്ചുളയിൽ വേവുന്ന മാംസത്തിന്റെ കരിഞ്ഞ മണമാണ് അവിടെ നിറഞ്ഞു നിൽക്കുന്നത്.
പരിഭാഷ ഡോ. എൻ. എം. സണ്ണി