Description
ഷൗക്കത്ത്
ദാര്‍ശനികഭൂമി എന്ന നിലയില്‍ ഇന്ത്യയുടെ ഊര്‍വ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാല്‍ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു. അക്ഷരവൃത്തിയുടെ പിന്നില്‍ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കില്‍ അതിന്റെ സ്വരൂപം ഇതാ, ഇതാകുന്നു. താന്‍ കുടിച്ച ഉറവനീര് സഹയാത്രികര്‍ക്ക് ചൂണ്ടിക്കാട്ടുമ്പോള്‍ തീര്ത്ഥാടകന് ഉളവാകുന്ന നിര്‍വൃതിയാണ് ഷൗക്കത്തിന്റെ ആത്മഭാവം. മാനസികമായ വിഘടനവും വിഭജനവും കൊണ്ട് ആകുല ചേതസ്സുകളായവര് നമ്മുടെ യുവതലമുറയില്‍ കുറവല്ലെന്ന് മൂന്നു പതിറ്റാണ്ടിലേറെക്കാലം കോളേജദ്ധ്യാപകനായിരുന്ന എനിക്കറിയാം. വഴി നിശ്ചയമില്ലാതെ തനതായ ഇടവഴികളില്‍ ഒറ്റപ്പെടുന്ന അത്തരക്കാര്‍ക്ക് ആ അനുഭവസാക്ഷ്യം വിലപ്പെട്ട തുണയായിരിക്കും.
-വിഷ്ണു നാരായണന് നമ്പൂതിരി