Description
അദ്ഭുതങ്ങളുടെ ആകാശത്തിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്നു കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്‍കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്ന നോവലിന് ഇവിടെ പൂര്‍ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്‍പിച്ച ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതുമാത്രാമയ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.
1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.
Reviews
There are no reviews yet.