Description
നാട്ടില്‍ പുഴയ്ക്കരികിലിരുന്ന് മറുനാട്ടില്‍ ജോലി എങ്ങനെ?
ദൈവത്തിന്റെ സ്വന്തം ഓഫീസില്‍ ജയിംസ് ചെയ്യുന്ന പ്രവര്‍ത്തനം മാതൃകയാക്കി, ഇനിയും ഒട്ടേറെ പ്രഫഷണലുകള്‍ക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിലിരുന്ന് അതിരുകളില്ലാതെ ജോലി ചെയ്യാന്‍ കഴിയും.
-ഡോ.എ.പി.ജെ.അബ്ദുള്‍ കലാം.
ഭാരതത്തില്‍ ജീവിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാനാവുമോ?
മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ എന്ന ഭദ്രമായ പദവിയില്‍ കഴിയുന്നകാലത്ത്, കേരളത്തിലെ ആലുവയില്‍ ഒരു ഫാമിലി വെക്കഷനെത്തിയതായിരുന്നു ജയിംസ് ജോസഫ് മൂലക്കാട്ട്. മുപ്പതുകളുടെ ഉത്തരാര്‍ധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വീട്ടുമുറ്റത്തെ ചക്കപ്പഴം രുചിച്ചുനോക്കി, ആറുവയസുള്ള ഇളയമകള്‍ അദ്ദേഹത്തോടു പറഞ്ഞു: ”ഡാഡി, ഇതിന് എന്തു നല്ല സ്വാദ്! ഈ മരത്തില്‍നിന്നുള്ള പഴം എല്ലാം വര്‍ഷവും തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍!”
ഇത്തിരി ഓര്‍മക്കുറിപ്പായും ഇത്തിരി വഴികാട്ടിയായും കണക്കാക്കാവുന്ന ഈ പുസ്തകം കേരളത്തിലെ പുഴയോരത്തുനിന്ന് അമേരിക്കയിലെ കോര്‍പ്പറേറ്റ് മേധാവിയായി മാറിയും, പിന്നീടു സ്വന്തം ഗ്രാമത്തിലെത്തി ജോലി തുടര്‍ന്നതോടൊപ്പം വിജയകരമായ കരിയര്‍ കണ്ടെത്തുകയും ചെയ്ത, ജയിംസ് ജോസഫിന്റെ വിസ്മയിപ്പിക്കുന്ന ജീവിതയാത്രയുടെ കഥയാണ്.
ഒപ്പം, നഗരജീവിതത്തില്‍ മനസ്സുമടുത്തു കഴിയുന്ന ഏതൊരാളിനും ആശ്രയിക്കാവുന്ന ഒട്ടേറെ സൂചനകളും സൂത്രങ്ങളും ഈ പുസ്തകത്തിലുണ്ട്. ഒരു ഹോം ഓഫീസ് എങ്ങനെ സ്ഥാപിക്കാം? നാട്ടിലെ ജനവിഭാഗങ്ങളുമായി എങ്ങനെ ഇടപഴകാം? കുട്ടികളെ ഏതു സ്കൂളിലയ്ക്കാം? കമ്പനിയില്‍നിന്ന് ഈ അവസരം ലഭിക്കാനുള്ള അനുമതി എങ്ങനെ നേടിയെടുക്കാം?
ആരോഗ്യകരമായ ഒരു മാറ്റത്തിനുവേണ്ട പ്രചോദനം നിങ്ങള്‍ക്കു നല്കാന് ‘ദൈവത്തിന്റെ സ്വന്തം ഓഫീസ്’ എന്ന ഈ പുസ്തകത്തിനു കഴിയും.
Reviews
There are no reviews yet.