Description
ദൈവം മറ്റാരേക്കാളും കേമമായി പിയാനോ വായിക്കുമ്പോൾ താഴേ ഭൂമിയിൽ വൈചിത്ര്യമാർന്ന എന്തെന്തു യാദൃച്ഛിക സംഭവങ്ങൾ! അവ നോക്കിക്കാണുകയാണ് സി. വി. ബാലകൃഷ്ണൻ. മാനവസംസ്കൃതിയിലും പ്രകൃത്യാവബോധത്തിലും ചരിത്രരാഷ്ട്രീയ പാഠങ്ങളിലുമൂന്നി വികാസം നേടിയ, വൈവിധ്യം നിറഞ്ഞ പ്രമേയപരിസരം. സൗന്ദര്യാത്മകവും വിലോഭനീയവുമായ ഭാഷാവിന്യാസം. വസ്തുനിഷ്ഠവും സാർവലൗകികവുമായ വിഷയങ്ങളെ കഥാവസ്തുവായി സ്വീകരിച്ച് സൗന്ദര്യശില്പമാക്കി മാറ്റുന്ന കലാത്മകത. പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുടെ തീക്ഷ്ണമായ പ്രതിഫലനങ്ങൾ.
സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
അവതാരിക: എ.വി. പവിത്രൻ