Book DAAHAM THEERAATHA MATHSYAM
DAAHAM-THEERAATHA-MATHSYAM2
Book DAAHAM THEERAATHA MATHSYAM

ദാഹം തീരാത്ത മത്സ്യം

190.00

Out of stock

Author: REVIKUMAR V Category: Language:   MALAYALAM
Publisher: IVORY BOOKS
Specifications Pages: 128
About the Book

വിവർത്തനം: വി. രവികുമാർ

ലോകം കണ്ട ഏറ്റവും മഹാനായ മിസ്റ്റിക് കവിയാണ് ജലാലുദ്ദീൻ റൂമി. ഇന്ന് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കവിയും റുമി തന്നെ. സർവ്വകാലത്തും സമകാലീനമായ ഒരു കലാവസ്തുവിനെയാണ് ക്ലാസിക് എന്നു പറയുന്നതെങ്കിൽ അതിനേറ്റവും ഉചിതമായ ഉദാഹരണമാണ് റൂമി. ദൈവത്തെ പ്രണയഭാജനമായി കാണുന്നത് സൂഫിസത്തിന്റെ (മിസ്റ്റിക് കവിതയുടെ പൊതുവേയും) രീതിയാണെങ്കിലും റൂമിയുടെ കാര്യത്തിൽ അതൊരു നിഷിദ്ധപ്രണയം പോലെ ഇരുണ്ടതുമാകുന്നു.

ഷംസ് – എ- തബ്രിസ്‌ എന്ന അവധൂതനായ മിസ്റ്റിക്ക് റൂമിയുടെ ഗുരുവും കാമുകനും കാവ്യപ്രചോദനവുമായിരുന്നു. യാഥാസ്ഥിതികതയുടെ വിലക്കുകൾക്കും ഭീഷണികൾക്കുമൊടുവിൽ അനിവാര്യമായ വിരഹത്തിന്റെ ഫലോദ്ഗമങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളും മസ്നവി എന്ന ഗദ്യരൂപത്തിലുള്ള ദാർശനികഗ്രന്ഥവും. വായനക്കാരനോടു നേരിട്ടു സംസാരിക്കുന്ന, അതീതവിഷയങ്ങളെ നിത്യജീവിതത്തിന്റെ ഭാഷയും പ്രതീകങ്ങളുമായും ഇണക്കുന്ന, റൂമി ദർശനം മാറ്റിവച്ചാൽ ശുദ്ധകവിതയുമാണ്. ഈ പരിഭാഷയിൽ ഊന്നൽ കൊടുത്തിരിക്കുന്നതും
അതിനുതന്നെ.

The Author

Description