Description
തോമസ് ടി. അമ്പാട്ട്
‘നാല്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള അപസര്‍പ്പക സാഹിത്യപ്രേമികള്‍ക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ് തോമസ് ടി. അമ്പാട്ട്. ജനനി വാരികയുടെ പത്രാധിപര്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. അനീതിക്ക് എതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന, എതിരാളികളെ കൊന്നുതള്ളുന്ന അതിശക്തനായ റെക്സ് എന്ന കഥാപാത്രം.
സംസ്ഥാന ആഭ്യന്തരമന്ത്രിയടക്കം റെക്സിന്റെ കരങ്ങളാല്‍ കൊല്ലപ്പെടുന്നു. ആരാണ് ഈ റെക്സ്?
പകയുടെ, രക്തച്ചൊരിച്ചിലിന്റെ യഥാര്‍ത്ഥ ക്രൈംത്രില്ലര്‍.